• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭർത്താവിനെ കൊല്ലുംമുൻപ് ലഹരി നൽകി മയക്കി; ജയിലിൽ ഒന്നിച്ചു കഴിയണമെന്ന് മുസ്കാനും കാമുകനും

cntv team by cntv team
March 24, 2025
in UPDATES
A A
ഭർത്താവിനെ കൊല്ലുംമുൻപ് ലഹരി നൽകി മയക്കി; ജയിലിൽ ഒന്നിച്ചു കഴിയണമെന്ന് മുസ്കാനും കാമുകനും
0
SHARES
665
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്തർപ്രദേശിലെ മീററ്റിലെ ദാരുണ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സൗരഭ് രജ്‌പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നൽകി മയക്കാൻ അദ്ദേഹത്തിന്റെ കുറിപ്പടിയിൽ ഭാര്യ കൃത്രിമം കാണിച്ചെന്നു പൊലീസ് കണ്ടെത്തി. സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗി കുറിപ്പടിയിൽ കൃത്രിമം കാണിച്ചാണ് ഉറക്ക ഗുളികകൾ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിനു മുൻപായിരുന്നു ഇത്.

അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച റെയ്ഡ് ചെയ്തപ്പോഴാണ് ഉഷ മെഡിക്കൽ സ്റ്റോറിൽനിന്നു മുസ്‌കാൻ ഗുളികകൾ വാങ്ങിയതായി കണ്ടെത്തിയത്. ‘‘ഇത്തരം മരുന്നു വാങ്ങാൻ കുറിപ്പടി ആവശ്യമാണോ അതോ കൗണ്ടറിൽ നേരിട്ടു വിൽക്കാൻ കഴിയുമോ എന്നു പരിശോധിക്കുകയാണ്. കഴിഞ്ഞ 2 വർഷത്തെ എല്ലാ വിൽപനകളും പരിശോധിക്കും. എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ കേസ് ഫയൽ ചെയ്യും, കടയുടെ ലൈസൻസ് റദ്ദാക്കും. ഉറക്ക ഗുളികകൾ പോലുള്ള വിഷാദരോഗ മരുന്നുകൾ കുറിപ്പടി അടിസ്ഥാനത്തിലാണു വിൽക്കുന്നത്, മെഡിക്കൽ സ്റ്റോറുകൾ അത്തരം വിൽപ്പനയുടെ രേഖ സൂക്ഷിക്കേണ്ടതുണ്ട്’’– മീററ്റ് ഡ്രഗ് ഇൻസ്പെക്ടർ പിയൂഷ് ശർമ പറഞ്ഞു.

കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാറില്ലെന്നു മെഡിക്കൽ സ്റ്റോർ ഉടമ പ്രതികരിച്ചു. മാർച്ച് നാലിനാണു മുസ്‌കാനും കാമുകനായ സാഹിൽ ശുക്ലയും ചേർന്നു സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ഡ്രമ്മിനുള്ളിൽ സിമന്റ് ഉപയോഗിച്ച് അടച്ചു. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നതിനു മുൻപു ലഹരിമരുന്ന് കൊടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിനു ശേഷം മുസ്കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. സൗരഭിന്റെ ഫോണിൽനിന്നു സന്ദേശങ്ങൾ അയച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മാർച്ച് 18ന് മുസ്കാൻ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി. സൗരഭിന്റെ ഹൃദയത്തിൽ 3 തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും, കൈകൾ കൈത്തണ്ടയിൽനിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവർക്ക് ആറ് വയസ്സുള്ള മകളുണ്ട്.

സ്‌കൂൾ കാലം മുതൽ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ൽ വാട്സാപ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. മുസ്‌കാന്റെ കുടുംബം കേസ് വാദിക്കാൻ വിസമ്മതിച്ചു. തന്റെ കേസ് വാദിക്കാൻ സർക്കാർ അഭിഭാഷകനെ മുസ്‌കാൻ ആവശ്യപ്പെട്ടെന്നു സീനിയർ ജയിൽ സൂപ്രണ്ട് വീരേഷ് രാജ് ശർമ പറഞ്ഞു. മുസ്‌കാന്റെ കാമുകന്‍ സാഹില്‍ ഇതുവരെ സര്‍ക്കാര്‍ അഭിഭാഷകനെ ആവശ്യപ്പെട്ടിട്ടില്ല. 2 പ്രതികളും ജയിലിൽ ഒരുമിച്ച് താമസിക്കാൻ ആഗ്രഹിച്ചെങ്കിലും അത് സാധ്യമല്ലെന്നു പറഞ്ഞതായും ഉദ്യോഗസ്ഥൻ പറഞ്ഞു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
134
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
197
Next Post
കുളിക്കുന്നതിനിടെ ഷോക്കേറ്റു;പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ ഷോക്കേറ്റു;പട്ടാമ്പിയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
134
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
94
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025