• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്

cntv team by cntv team
March 24, 2025
in UPDATES
A A
‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്
0
SHARES
98
VIEWS
Share on WhatsappShare on Facebook

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരാണ് കുറ്റക്കാർ. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി

ഇതില്‍ ഒന്നാം പ്രതിയാണ് ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്

Related Posts

സ്വകാര്യ ബസിടിച്ചു, റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്
UPDATES

സ്വകാര്യ ബസിടിച്ചു, റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

June 28, 2025
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു’; എസ്‌യുടി ഹോസ്പിറ്റല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍
UPDATES

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു’; എസ്‌യുടി ഹോസ്പിറ്റല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍

June 28, 2025
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മുഖത്ത്, ‌വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല
Kerala

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മുഖത്ത്, ‌വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല

June 28, 2025
സൂംബ ഡാൻസ്: ‘അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല’; വി ശിവൻകുട്ടി
UPDATES

സൂംബ ഡാൻസ്: ‘അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല’; വി ശിവൻകുട്ടി

June 28, 2025
അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു
UPDATES

അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

June 28, 2025
മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്
UPDATES

മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്

June 28, 2025
Next Post
കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം നടത്തി

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം നടത്തി

Recent News

ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ  കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

June 28, 2025
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

June 28, 2025
തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു

June 28, 2025
സ്വകാര്യ ബസിടിച്ചു, റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

സ്വകാര്യ ബസിടിച്ചു, റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

June 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.