ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം വൻ ഭക്ത ജനപങ്കാളിത്തത്തോടെ കൊണ്ടാടി. മേൽശാന്തി രാമകൃഷ്ണൻ ഇളയത് പണ്ടാര അടുപ്പിൽ തീ പകർന്നതോടുകൂടി ആരംഭം കുറിക്കുകയും തുടർന്ന് പൊങ്കാല അടുപ്പുകളിലേക്ക് തീ പകരുകയും ചെയ്തു.തുടർന്ന് ക്ഷേത്രമുറ്റം യാഗശാലയായി.കൂടാതെ ഭക്തർക്ക് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും നൽകി.