• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബന്ധങ്ങള്‍ മുഴുവന്‍ വിദേശികളായ യുവാക്കളുമായി; അനില എംഡിഎംഎ കൂടുതലും ഒളിപ്പിച്ചത് സ്വകാര്യ ഭാഗത്ത്

cntv team by cntv team
March 23, 2025
in Crime
A A
ബന്ധങ്ങള്‍ മുഴുവന്‍ വിദേശികളായ യുവാക്കളുമായി; അനില എംഡിഎംഎ കൂടുതലും ഒളിപ്പിച്ചത് സ്വകാര്യ ഭാഗത്ത്
0
SHARES
628
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അനിലയ്ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്നത് മുഴുവന്‍ വിദേശികളായ യുവാക്കളാണ്. ടാന്‍സാനിയയില്‍ നിന്നാണ് അനിലയ്ക്ക് ലഹരി ലഭിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് 2021ല്‍ എറണാകുളം ജില്ലയിലെ ഒരു ലഹരി കേസില്‍ തൃപുണ്ണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയില്‍ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി.വെള്ളിയാഴ്ച ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ അറസ്റ്റിലായത്.

അനില സഞ്ചരിച്ച കര്‍ണാടക റജിസ്‌ട്രേഷന്‍ കാര്‍ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്നു കാറില്‍ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോള്‍ അനിലയ്‌ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാള്‍ എറണാകുളത്ത് ഇറങ്ങി.

സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കര്‍ണാടകത്തില്‍ നിന്ന് വാങ്ങിയ എം ഡി എം എ കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധന നടന്നിരുന്നു.

കൊല്ലം എ സി പി എസ് ഷെറീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച് കാര്‍ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്.

Related Posts

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ
Crime

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
302
18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍
Crime

18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

October 16, 2026
668
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ
Crime

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

October 16, 2026
90
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
Crime

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

October 16, 2026
333
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
Crime

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

October 15, 2026
493
യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്
Crime

യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്

October 15, 2026
206
Next Post
കൈവീശി അഭിവാദ്യം ചെയ്തു; മാർപാപ്പയെ കാണാനായി തടിച്ചുകൂടി വിശ്വാസികൾ, ആശുപത്രി വിട്ടു

കൈവീശി അഭിവാദ്യം ചെയ്തു; മാർപാപ്പയെ കാണാനായി തടിച്ചുകൂടി വിശ്വാസികൾ, ആശുപത്രി വിട്ടു

Recent News

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
1
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
4
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

October 17, 2026
4
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

October 17, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025