• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

സ്വാതന്ത്ര്യദിനത്തിലും   ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാൻ ആലോചന

cntv team by cntv team
March 23, 2025
in Highlights, Kerala
A A
സ്വാതന്ത്ര്യദിനത്തിലും   ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാൻ ആലോചന
0
SHARES
320
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്ചെയ്തത്. നിശ്ചിത അദ്ധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.

ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ. എൽപിയിൽ 200 ദിനങ്ങൾ കണ്ടെത്താനാവും. എന്നാൽ യുപിയിലും ഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ . ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.

ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയന ദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസം അധികമായി ലഭിക്കും. ഇതിനുപുറമേ കലാകായികമേളകൾ ശനിയാഴ്ചയിലേക്കുകൂടി ക്രമീകരിച്ച് കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളള അപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
48
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
53
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
311
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
60
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
147
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
15
Next Post
റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി

റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
290
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
27
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
26
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025