എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതി പ്രകാരം അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇനി വീട്ടിലിരുന്ന് ഡിജിറ്റൽ പഠനം ആകാം.വിദ്യാർഥികളെ കൂടുതൽ പഠന മികവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.ഇതിനായി ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതിയാണ് നടപ്പിലാക്കുന്നത്.പഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസീല സജീബ് അധ്യക്ഷയായിരുന്നു.അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ദിലീപ് എരുവപ്ര ,എം .പത്മ, ശാന്തമാധവൻ, എം ഉണ്ണികൃഷ്ണൻ ,ഹാജറ മുതുമുറ്റത്ത്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് പ്രസംഗിച്ചു.







