എടപ്പാള്‍:ജില്ലയിൽ നിന്നും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അച്യുതൻ മാസ്റ്റർക്ക് ആശംസകൾ നേർന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപാ പുഴക്കൽ . ഇങ്ങനെ ഒരു അവസരം അച്യുതൻ മാസ്റ്റർക്ക് ലഭിച്ചത് നമ്മുടെ ജില്ലയുടെ കൂടി ഭാഗ്യമാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നുവെന്നും ഇവര്‍ പറഞ്ഞു.ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്. എം നടരാജൻ, പത്മ എം എൻ, പ്രേമ മണികണ്ഠൻ, ഷിജില പ്രദീപ്, സുബിത രാകേഷ് , മണികണ്ഠൻ തടത്തിൽ,വിവേകാനന്ദൻ കോലത്ത്, വി പി വിദ്യാധരൻ ,ഇ ശിവകുമാർ എന്നിവർ പങ്കെടുത്തു