ചങ്ങരംകുളം:അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പാവിട്ടപ്പുറം സ്വദേശി മരിച്ചു.പാവിട്ടപ്പുറം മാങ്കുളം സ്വദേശി കുമ്പില വളപ്പില്‍ ബീരാന്‍ ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഒരു മാസം മുമ്പ് സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം മാങ്കുളത്ത് വച്ച് ബുള്ളറ്റ് ഇടിച്ചാണ് ബീരാന് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ബീരാനെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.വെള്ളിയാഴ്ച വൈകിയിട്ടോടെയാണ് മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും