പൊന്നാനി:അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച് നരിപ്പറമ്പില്‍ താമസിച്ച് ജോലി ചെയ്ത് വന്നിരുന്ന മൂന്നു ബംഗ്ളാദേശ് പൗരന്‍മാരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.മുഹമ്മദ് യൂസഫ് (22)
സൈഫുൽ മൊണ്ഡൽ (45) സഗൂർഖാൻ (36) എന്നിവരെയാണ് ഇന്നലെ രാത്രി 11 മണിയോടുകൂടി എസ്ഐ അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കാലടി നരിപ്പറമ്പിലെ ആക്രിക്കടയില്‍ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്