സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി സെമി ഉറപ്പിച്ചിരുന്നു.കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്. കൊച്ചിയുടെ അവസാന അങ്കമായിരുന്നു. ഗോൾകീപ്പർ വി വി പ്രതീഷാണ് പലപ്പോഴും തൃശൂരിൻറെ രക്ഷയ്‌ക്കെത്തിയത്. 81-ാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ. തൃശൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ദോറിയല്‍ടണ്‍ വലകുലുക്കി. ഇതോടെ ഒറ്റഗോളിൽ കൊച്ചി വിജയത്തിലെത്തി.നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും.