• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിലകൂടിയ മദ്യം നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി

cntv team by cntv team
March 13, 2025
in Crime
A A
വിലകൂടിയ മദ്യം നോക്കിയെടുത്ത് മുണ്ടിനിടയിൽ ഒളിപ്പിക്കും, ബിയർ കാട്ടി ബില്ലടക്കും; ഒടുവിൽ സിസിടിവി ആളെ പൊക്കി
0
SHARES
463
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് ദിവസങ്ങളായി മദ്യം മോഷ്ടിക്കുന്നയാളെ പിടികൂടി. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസിനെയാണ് (45) ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ദിവസങ്ങളിലായി അഞ്ച് ലിറ്ററോളം മദ്യമാണ് ഇയാൾ കടത്തിയത്. കുറച്ച് നാളുകളായി പ്രീമിയം കൗണ്ടറിൽ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മുണ്ടുടുത്ത് വരുന്ന മോഹൻദാസിനെ ജീവനക്കാർക്ക് സംശയം തോന്നിയത്. ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടിൽ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാർ പ്രതിയെ പിടികൂടുകയായിരുന്നു. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കിൽ നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളിൽ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വില കുറഞ്ഞ ബിയർ കുപ്പിയെടുത്ത് പണം നൽകി പോവുകയായിരുന്നു ഇയാളുടെ രീതി.

Related Posts

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
270
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
43
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
728
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
221
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
881
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
740
Next Post
ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവാകുന്നു; ചെത്തുതൊഴിലാളിയുടെ വാരിയെല്ലിന് പരുക്ക്

ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവാകുന്നു; ചെത്തുതൊഴിലാളിയുടെ വാരിയെല്ലിന് പരുക്ക്

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
348
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025