ചങ്ങരംകുളം:മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ പരക്കെ മഴ.രണ്ട് ദിവസമായി ജില്ലയില്‍ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് പ്രദേശത്ത് മഴ ആരംഭിച്ചത്.കനത്ത ചൂടിനിടയില്‍ ലഭിച്ച മഴ കര്‍ഷകര്‍ക്കും വലിയ ആശ്വാസമേകി.വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍