എടപ്പാള്‍:വട്ടംകുളം ചന്തക്കുന്ന് അങ്കണവാടിയുടെ നേതൃത്വത്തിൽ മൈത്രി കലാകായിക വേദിയുടെ സഹകരണത്തോടെ ക്രിസ്ത്രു മസ്സ് പുതുവൽസര ആഘോഷം നടത്തി.ഗ്രാമപ്പഞ്ചായത്തംഗം സുബിത വിളക്കത്ര വളപ്പിൽ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്‌പെകർ സതീഷ് അയ്യാപ്പിൽ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ സി.പി. ശ്യാമള, കെ. ഷീല, ടി.എം. മിഹിൽ
എസ്. കാർത്തിക, കെ. ആതിര,കെ.എ.ആതിര, സി.പി. വേലായുധൻ,
സി.പി. അനീഷ്, ആശ വർക്കർ സുനന്ദ, ബിന്ദു
എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.







