തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകിപ്രതി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റമീസ്, വൈശാഖ്, ഇൻസ്പെക്ടർ ജി.അജയകുമാർ, എ.എസ്.ഐ സാജൻ എന്നിവർ ഉണ്ടായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ അറിയിച്ചു.











