ഇനി മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകളിലെ സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ റിലീസിന് 30 ദിവസങ്ങള്‍ക്ക് മുന്നോടിയായി പുറത്തുവിട്ടിരിക്കുകയാണ്
ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‍വുഡ് എക്സിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബസൂക്ക ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക.