സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്ത വകയിലുള്ള തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.അറുപത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന അധിക സഹായം ശീർഷകത്തിൽ അധിക ധനാനുമതിയായാണ് തുക അനുവദിച്ചത്. തുക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.