തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,160 രൂപയാണ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 8020 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,562 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
ഈ മാസം അഞ്ചിനായിരുന്നു മാർച്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായിരുന്നു അന്നത്തെ വില. മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങള്‍ വിപണിയെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വില കൂടാനുള്ള സാധ്യത കണ്ടത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും