• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഇന്ത്യയിലേക്ക് മാത്രം ചെലവായത് 78.36 കോടി രൂപ; സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിര്‍ത്തി അമേരിക്ക

cntv team by cntv team
March 6, 2025
in International
A A
ഇന്ത്യയിലേക്ക് മാത്രം ചെലവായത് 78.36 കോടി രൂപ; സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിര്‍ത്തി അമേരിക്ക
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: നിയമവിരുദ്ധമായി യുഎസിലെത്തിയ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ട്രംപ് ഭരണകൂടം നിർത്തിവച്ചു. സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ഭാരിച്ച ചെല​വേറിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രംപിന്റെ തീരുമാനം പിൻവലിച്ചത്. അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കനത്ത നടപടിസ്വീകരിക്കുമെന്ന അവകാശപ്പെട്ട രണ്ടാം ട്രംപ് സർക്കാർ ഇന്ത്യയിലേക്കടക്കം കുടിയേറ്റക്കാരെ തിരിച്ചയച്ചത് സൈനിക വിമാനത്തിലാണ്. സൈനിക വിമാനം ഉപയോഗിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നാട് കടത്തൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. കൈകാലുകൾ ബന്ധിച്ചും മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും നിഷേധിച്ചതും വലിയ വാർത്തയായിരുന്നു. അതിനിടയിലാണ് സൈനിക വിമാനം ഉപ​യോഗിക്കുന്നത് അനാവശ്യ സാമ്പത്തിക ചിലവിന് കാരണമായെന്ന വിലയിരുത്തലുകൾ ഉണ്ടായത്. അവസാനമായി മാർച്ച് ഒന്നിനാണ് യുഎസിൽ നിന്ന് സൈനിക വിമാനത്തിൽ നാടുകടത്തൽ നടന്നതെന്ന് വാൾസ്ട്രീറ്റ് ​ജേണൽ റി​പ്പോർട്ട് ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ വിമാനങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന സൈനിക വിമാനം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ചെലവ് വർദ്ധിപ്പിക്കുന്നതല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റകൾ പ്രകാരം സി-17 വിമാനങ്ങൾ ഉപയോഗിച്ച് ഏകദേശം 30 നാടുകടത്തലാണ് നടന്നിരിക്കുന്നത്. സി-130 വിമാനങ്ങൾ ഉപയോഗിച്ച് ഒരു ഡസനോളം നാടുകടത്തലുമുണ്ടായിട്ടുണ്ട്. ഗ്വാണ്ടനാമോ ബേയ്ക്ക് പുറമേ ഇന്ത്യ, ഗ്വാട്ടിമാല, ഇക്വഡോർ, പെറു, ഹോണ്ടുറാസ്, പനാമ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തിയത് ഈ വിമാനങ്ങളിലാണ്. മറ്റു വിമാനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ ചിലവേറിയതാണ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചുള്ള നാടുകടത്തലുകളെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യക്കാരുമായി അമൃത്സറി​ലേക്കിറങ്ങിയ മൂന്ന് വിമാനങ്ങൾക്ക് ഓരോന്നിനും 3 മില്യൺ ഡോളർ ചിലവായിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒരു ഡസൻ ആളുകളെ മാത്രം ഗ്വാണ്ടനാമോ ബേയിലേക്ക് കൊണ്ടുപോകാൻ സൈനിക വിമാനം ഉ​പയോഗിച്ചതോടെ ഒരാൾക്ക് ചിലവായത് 20,000 ഡോളർ ആണ്. നാടുകടത്തലിന് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് മണിക്കൂറിന് 8,500 മുതൽ 17,000 ഡോളർ വരെയാണ് ചിലവാകുന്നതെങ്കിൽ സൈനിക വിമാനമായ സി-17 ഒരു മണിക്കൂർ ഉപയോഗിക്കുന്നതിന് 28,500 ഡോളറാണ് ചിലവ് വരുന്നതെന്ന് യുഎസ് ട്രാൻസ്‌പോർട്ടേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചിലവ് വർദ്ധിക്കുന്നതല്ലാതെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ. യുഎസ് സൈനികവിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയതും ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം നയതന്ത്ര വെല്ലുവിളികൾക്കും കാരണമായിട്ടുണ്ട്. സൈനിക വിമാനങ്ങൾ മെക്സിക്കൻ വ്യോമാതിർത്തി ഒഴിവാക്കിയതോടെ കൂടുതൽ ദൂരം പറക്കേണ്ടി വന്നു. കൂടാതെ, മെക്സിക്കോ ഉൾപ്പെടെയുള്ള നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ യുഎസ് സൈനിക വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി നിഷേധിച്ചു. നാടുകടത്തുന്നവരുമായെത്തുന്ന യുഎസ് സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ കൊളംബിയ ആദ്യം വിസമ്മതിച്ചത് നയതന്ത്രപരമായ പ്രതിസന്ധിക്ക് കാരണമായി. ട്രംപ് താരിഫ് ഭീഷണിയുമായി രംഗത്തെത്തിയതോടെ കൊളംബിയ വഴങ്ങിയെന്ന് വൈറ്റ് ഹൗസ് പിന്നീട് വിശദീകരിച്ചിരുന്നു. എന്നാൽ കൊളംബിയയുടെ നിലപാടിന് ശേഷം ഒരു യുഎസ് സൈനിക വിമാനവും കൊളംബിയയിൽ ഇറങ്ങിയിട്ടില്ല. കൊളംബിയൻ സർക്കാർ സ്വന്തം വിമാനങ്ങൾ ഉപയോഗിച്ച് പൗരന്മാരെ നാട്ടിലെത്തിക്കുകയായിരുന്നു. നാടുകടത്തിയ 190 പൗരന്മാരെ തിരിച്ചെത്തിക്കാൻ വെനിസ്വേലയും വിമാന സർവീസുകൾ ഒരുക്കിയിരുന്നു.

Related Posts

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
18
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
19
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്
International

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
36
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
426
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
145
Next Post
താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദൃശ്യ‍ങ്ങൾ പുറത്ത്

താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദൃശ്യ‍ങ്ങൾ പുറത്ത്

Recent News

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

October 8, 2026
8
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

October 8, 2026
22
സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
100
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
170
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025