ചങ്ങരംകുളം:നന്നംമുക്ക് മാച്ചാങ്ങലത്ത് ശ്രീ ഭദ്രക്കാളി ക്ഷേത്ര പ്രതിഷ്o ദിനമഹോത്സവം കൊടിയേറി.മാർച്ച് 7 വെള്ളിയാഴ്ച
വൈകിട്ടു 6 മണിക്ക് നാഗക്കളം,10 മണിക്ക് ഭൂതക്കളം (പള്ളിക്കര തുളസിദാസ് &പാർട്ടി )മാർച്ച് 8ന് ശനിയാഴ്ച വൈകിട്ട് 3:മണിക്ക്
മുത്തപ്പൻക്കളം,വൈകിട്ട് 6 മണിക്ക് ഹനുമാൻക്കളം (തൃപ്രയാർ ഷിബു &പാർട്ടി)മാർച്ച് 9ന് ഞായറാഴ്ച ക്ഷേത്രതന്ത്രി ഗുരുവായൂർ തളികുളങ്ങര രാധകൃഷ്ണപണിക്കരുടെ കാർമികത്വത്തിൽ പ്രതിഷ്oദിനം,പുലർച്ചെ 5മണിക്ക് നിർമ്മാല്യദർശനം,5 30ന് ഗണപതി ഹോമം. 8 മണിക്ക് പൂത്താലത്തോട് കൂടിയുള്ള കലശം,11 30ന് ഉച്ചപൂജ,12മണിക്ക് അന്നദാനം എന്നിവ നടക്കും.5 30ന് ശ്രീ മണലിയാർക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും വെളിച്ചപാടിന്റെയും വാദ്യമേളത്തിന്റയും അകമ്പടിയോടെ താലം എഴുന്നുള്ളിച്ച് ക്ഷേത്രത്തിൽ എത്തിചേരും.7 മണിക്ക് ദിപാരാധന.7 30 ന് തായമ്പക,8 മണിക്ക് താലംവരവ്,8 30ന് ദേവിക്കളം (തൃപ്രയർ ഷിബു &പാർട്ടി )മാർച്ച് 17ന് കാലത്ത് 10 മണിക്ക് വിഷ്ണുമായക്കളം വൈകീട്ട് 6മണി മുതൽ കരിങ്കുട്ടി ആട്ടം എന്നിവയും നടക്കും.