• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നു; നടക്കാതെ പോയത് അനുജനെ കൊന്നതോടെ തളര്‍ന്നതിനാല്‍

cntv team by cntv team
March 2, 2025
in UPDATES
A A
അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നു; നടക്കാതെ പോയത് അനുജനെ കൊന്നതോടെ തളര്‍ന്നതിനാല്‍
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാൻ. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ. പണം നൽകാത്തതിനാൽ അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. സഹോദരനെ കൊന്നശേഷം പിന്നീട് വിഷം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു. അതേസമയം, കൂട്ടക്കൊലയിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഫാന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അതേസമയം, പ്രതി അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതിലെ അറസ്റ്റായിരിക്കും നാളെ രേഖപ്പെടുത്തുക. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Posts

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
UPDATES

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
6
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു
UPDATES

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
3
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
3
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ
UPDATES

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
3
കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി
UPDATES

കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

June 28, 2026
3
മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു
UPDATES

മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

June 28, 2026
3
Next Post
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ; ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത്, ആശംസയുമായി മന്ത്രി

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ; ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത്, ആശംസയുമായി മന്ത്രി

Recent News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
6
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
3
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
3
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025