ചങ്ങരംകുളം:കോക്കൂർ അൽഫിത്ര ഇസ്ലാമിക് സ്കൂളിൽ വാർഷികാഘോഷവും ഖത്തമൽ ഖുർആൻ സംഗമവും സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രമുഖ പത്രപ്രവർത്തകൻ
കെ വി നദീർ പൊന്നാനി ഉദ്ഘാടനം ചെയ്തു.അബ്ദുലത്തീഫ് കാടഞ്ചേരി ഖുർആൻ പ്രഭാഷണം നടത്തി.ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ
എം കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.കെ വി ഹസൻ മാസ്റ്റർ പി പി കാലിദ് അബ്ബാസ് എറവരാംകുന്നു എന്നിവർ പ്രസംഗിച്ചു.മൂന്നു വർഷ കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി പി എം അഷ്‌റഫ് നിർവഹിച്ചു .പി ഐ മുജീബ റഹ്മാൻ,അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ
സ്കൂൾ പ്രിൻസിപ്പൽ ഫസീല മുജീബ്, പി ഐ റാഫിദ,വൈസ് പ്രിൻസിപ്പൽ മുനീറ മൊയ്‌ദുണ്ണി എന്നിവർ പ്രസംഗിച്ചു.