എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തദ്ദേശ സ്ഥാപനങ്ങൾ തമ്മിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു,മത്സരത്തിനു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ അമൽ ദാസ് നേതൃത്വം നൽകി. മത്സരത്തിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജേതാക്കളായി, രണ്ടാം സ്ഥാനം ആലങ്കോട് ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെഹീർ,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് എന്നിവർ സന്നിഹിതരായി