ചങ്ങരംകുളം:പള്ളിക്കര ശ്രീവേളയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഇന്ന് നടക്കും.പുലര്‍ച്ചെ പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകള്‍ നടക്കും.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗജവീരന്മാരെ എഴുന്നള്ളിക്കും.തുടര്‍ന്ന് വൈകുന്നേരത്തോടെ വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകള്‍ ക്ഷേത്രത്തിലെത്തും.ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി ഗാനമേളയും ഉണ്ടായി.തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഉത്സവം സമാപിക്കും.