• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ സംഘർഷം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം

cntv team by cntv team
February 28, 2025
in Kerala
A A
ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ സംഘർഷം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം
0
SHARES
519
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സുകാരുടെ ഫെയർവെൽ നടന്നിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടെ മൊബൈൽ ഫോൺ ഓഫ് ആകുകയും കളി പൂർത്തിയാക്കാൻ കഴിയാതെവരികയും ചെയ്തു. ഈ വേളയിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂകി വിളിച്ചു. ഇതോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. അധ്യാപകർ ഇടപെട്ട് പരിപാടി അവസാനിപ്പിച്ച് എല്ലാവരെയും പിരിച്ചു വിട്ടു. പിന്നീട് എം ജെ സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും താമരശ്ശേരി സ്കൂളിലെ കുട്ടികൾക്ക് തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. സംഘർഷത്തിൽ എം ജെ സ്കൂളിലെ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാലിന്റെ മകനുമായ മുഹമ്മദ് ശഹബാസിന് ആണ് പരുക്കേറ്റത്.

അതേസമയം, ഈ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
13
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
15
‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം
Kerala

‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

June 22, 2026
52
തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം
Kerala

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം

June 22, 2026
298
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം, കേരളമടക്കം തർക്കസംസ്ഥാനങ്ങളെ ഒഴിവാക്കാൻ നീക്കം
Kerala

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം, കേരളമടക്കം തർക്കസംസ്ഥാനങ്ങളെ ഒഴിവാക്കാൻ നീക്കം

June 22, 2026
7
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
129
Next Post
കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

Recent News

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

June 22, 2026
12
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
13
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
15
ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

June 22, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025