ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരാഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമുതൽ രാത്രി 10 വരെ ചാലിശ്ശേരിയിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ് ഭാഗങ്ങളിൽനിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഒറ്റപ്പിലാവ്-കോതച്ചിറ -പെരിങ്ങോട് റോഡിലൂടെ കൂറ്റനാട് ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണം. പട്ടാമ്പിയിൽനിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് ബസ് സ്റ്റാൻഡ്-പെരിങ്ങോട്- കോതച്ചിറ-ഒറ്റപ്പിലാവ് വഴി പോകണം.