• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 13, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വാട്‌സാപ്പ് വഴി മലയാളി വ്യാപാരിയിൽ നിന്ന് 61 ലക്ഷം തട്ടിയ കേസിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

cntv team by cntv team
February 27, 2025
in Crime
A A
വാട്‌സാപ്പ് വഴി മലയാളി വ്യാപാരിയിൽ നിന്ന് 61 ലക്ഷം തട്ടിയ കേസിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേർത്തല: വെർച്ച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61 ലക്ഷം തട്ടിയ കേസിൽ രണ്ട് പ്രതികള്‍ പിടിയില്‍. ഉത്തർപ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്‌തവ (30), മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പൊലീസ് ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതികള്‍ ആദ്യം ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്‌സ് ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്‌തതായി ഭീഷണിപ്പെടുത്തി. പിന്നീട് തവണകളായി 61.40 ലക്ഷം രൂപ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. രണ്ട് ദിവസമെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതികള്‍. പണം നഷ്ട്ടപ്പെട്ടയാള്‍ ചേർത്തല പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം അന്വേഷണം നടത്തി. ഒടുവില്‍ ഉത്തർപ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്‍റെ നിർദേശാനുസരണം ചേർത്തല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Related Posts

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
Crime

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

August 13, 2025
96
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍
Crime

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍

August 13, 2025
61
23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
Crime

23കാരിയുടെ ആത്മഹത്യ: കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

August 12, 2025
329
സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ
Crime

സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ

August 12, 2025
336
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
Crime

സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

August 11, 2025
185
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
111
Next Post
നല്ലവനായ കള്ളൻ; മോഷ്ടിച്ച 30 പവൻ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ

നല്ലവനായ കള്ളൻ; മോഷ്ടിച്ച 30 പവൻ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ

Recent News

ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

August 13, 2025
28
വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

വായിച്ചാലല്ലേ വിളയൂ…; വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പദ്ധതി അടുത്ത വര്‍ഷം മുതല്‍

August 13, 2025
9
സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ ഹർജി തള്ളി

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ ഹർജി തള്ളി

August 13, 2025
10
കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

August 13, 2025
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025