• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍

cntv team by cntv team
February 26, 2026
in Kerala
A A
‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി2’വിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത് ഭക്തന്‍. ഫിജിയുടെ തലസ്ഥാനമായ സുവായിലൂടെയുള്ള യാത്രക്കിടെ കേരള സ്റ്റോറി2 പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുജിത് ഭക്തന്‍ വീഡിയോയിലൂടെ അമര്‍ഷം പ്രകടിപ്പിച്ചത്. ‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളമെന്നും ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ് ഇതെന്നും സുജിത് ഭക്തന്‍ വിമര്‍ശിച്ചു.’നമ്മുടെ നാട്ടില്‍ കേരള സ്റ്റോറി വിവാദം നടന്നുകൊണ്ടിരിക്കുകയല്ലേ. ഞാന്‍ ഇപ്പോള്‍ ഫിജിയെന്ന സ്ഥലത്താണ് ഉള്ളത്. ഓസ്‌ട്രേലിയുടെ മുകളില്‍ കിടക്കുന്ന പസഫിക് രാജ്യമാണ് ഫിജി. ഫിജിയുടെ തലസ്ഥാനമായ സുവാ എന്ന സ്ഥലത്തെ തിയറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2വിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. സിനിമ നാളെ പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്ന പോസ്റ്റര്‍ ആണിത്. എന്നാ വേണ്ടത് ഇവന്മാര്‍ക്ക്. സത്യം പറഞ്ഞാല്‍ ദേഷ്യവും അമര്‍ഷവും വരുന്നുണ്ട്. ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം കേരള സ്റ്റോറിയെന്ന് പേരുകൊടുക്കാന്‍. ഭയങ്കരമോശമാണ്. ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ്’, എന്നാണ് സുജിത് ഭക്തന്‍ വീഡിയോയില്‍ പറയുന്നത്.കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമയെ വിമര്‍ശിച്ച് വ്‌ളോഗര്‍ മുബാറകും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ഏറെ സ്നേഹത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത് എന്നും മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അതിഥിതൊഴിലാളി കൂടിയായ മുബാറക്ക് പറയുന്നത്. കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണെന്ന് പറയുന്ന വീഡിയോയില്‍ സര്‍ക്കാരിനെയും മുബാറക്ക് പ്രശംസിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കേരളത്തില്‍ വരൂ എന്നാണ് കേരള സ്റ്റോറി സിനിമാക്കാരോട് മുബാറക്ക് പറയുന്നത്.അതിനിടെ സിനിമയുടെ പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി2വിന്റെ റിലീസ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
105
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
85
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
54
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
850
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
245
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
261
Next Post
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
135
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
104
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
200
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
106
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025