വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ കൊലപാതകം വിമര്‍ശനം ഭയന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫര്‍സാനയുടെ സ്വര്‍ണം അഫാന്‍ പണയം വച്ചിരുന്നു. താന്‍ മരിച്ചാല്‍ ഫര്‍സാന രൂക്ഷ വിമര്‍ശനത്തിന് ഇരയാകുമെന്ന് അഫാന്‍ കരുതി. വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ ഫര്‍സാനെയേയും കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പൊലീസ് നിഗമനം. വെഞ്ഞാറമൂട് കൂട്ട കൊലപാതകം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്േനാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാന്‍ അഢംബര ജീവിതം തുടര്‍ന്നു. കൂടാതെ കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി. പിതാവിന്റെ ബാധ്യത തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചതും കൊലപാതകത്തിന് കാരണമായി.
ബുളളറ്റ് ഉള്ളപ്പോള്‍ അഫാന്‍ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതെല്ലാം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. പ്രതി അഫാന്റെ പ്രാഥമിക മൊഴിയും ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്നു. അഫാന്റെയും ഷെമിയുടെയും മൊഴിയെടുത്തതിന് ശേഷമായിരിക്കും പൊലീസ് അന്തിമ തീരുമാനത്തിലെത്തുക.