• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വ്യവസ്ഥകൾ ലംഘിച്ചു, ജാമ്യം റദ്ദാക്കണം; പൾസർ സുനിക്കെതിരെ വിചാരണക്കോടതിയിൽ റിപ്പോർട്ട്‌

cntv team by cntv team
February 25, 2025
in UPDATES
A A
വ്യവസ്ഥകൾ ലംഘിച്ചു, ജാമ്യം റദ്ദാക്കണം; പൾസർ സുനിക്കെതിരെ വിചാരണക്കോടതിയിൽ റിപ്പോർട്ട്‌
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിക്കെതിരെ വിചാരണക്കോടതിയിൽ റിപ്പോർട്ട്. സുനി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.ഹോട്ടലിൽ കയറി അക്രമം നടത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.എറണാകുളം രായമംഗലത്ത് ഹോട്ടലിലാണ് ഇയാൾ അതിക്രമം നടത്തിയത്. കേസിൽ കുറുപ്പുംപടി പൊലീസ് സുനിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു സുനിക്കെതിരെയുളള പരാതി.ഹോട്ടൽ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്.നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസിൽ പെട്ടിരിക്കുന്നത്.എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്നീ ഉപാധികളായിരുന്നു കോടതി മുന്നോട്ടു വച്ചിരുന്നത്. ഇതിനുപുറമെ രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.

Related Posts

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
UPDATES

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
1
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി
UPDATES

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
2
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
2
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
2
അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
44
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
582
Next Post
പി.ജയചന്ദ്രൻ,ഉസ്താദ് സക്കീർ ഹുസൈൻ അനുസ്മരണം നടത്തി

പി.ജയചന്ദ്രൻ,ഉസ്താദ് സക്കീർ ഹുസൈൻ അനുസ്മരണം നടത്തി

Recent News

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
1
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
2
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
2
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025