• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തെ ഞെട്ടിച്ച് കൊടുംക്രൂരത’തിരുവനന്തപുരത്ത് കൂട്ടകൊല’23 കാരന്‍ വെട്ടിക്കൊന്നത് സ്വന്തം കുടുംബത്തിലെ 5 പേരെ’മാതാവ് ഗുരുതരാവസ്ഥയില്‍

cntv team by cntv team
February 24, 2025
in UPDATES
A A
കേരളത്തെ ഞെട്ടിച്ച് കൊടുംക്രൂരത’തിരുവനന്തപുരത്ത് കൂട്ടകൊല’23 കാരന്‍ വെട്ടിക്കൊന്നത് സ്വന്തം കുടുംബത്തിലെ 5 പേരെ’മാതാവ് ഗുരുതരാവസ്ഥയില്‍
0
SHARES
2.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തെ നടുക്കി കൊലപാതക പരമ്പര.ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി പറയുകയായിരുന്നു.അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്. മൂന്നു വീടുകളിലായാണ് ഈ കൂട്ടക്കുരുതി നടന്നത്.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ച നിലയിൽ ആറ് പേരെയും കണ്ടെത്തി. ഇതിൽ അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്. മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഫർസാന അഫാന്റെ പെൺസുഹൃത്താണെന്ന് സംശയിക്കുന്നു

പേരുമലയിൽ മൂന്നു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. സ്വന്തം വീട്ടിലാണ് 13 വയസുള്ള സഹോദരൻ അഫ്സാനെയും പെൺകുട്ടി ഫർസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

എസ്.എൻ. പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സൽമാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെൺകുട്ടിയെയും കൊലപ്പെടുത്തിയത്.

ഇയാളുടെ പിതാവ് റഹിം വിദേശത്താണ്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. പേരുമലയിലെ അഫാന്റെ വീട്ടിൽനിന്ന് ആറു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഫർസാന. ട്യൂഷനെന്നു പറഞ്ഞാണ് രാവിലെ പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങുന്നത്.

പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.

ഇയാൾ എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Posts

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
42
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
574
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
161
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
183
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
118
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
277
Next Post
പട്ടാമ്പിയിൽ ടാങ്കറിൽ ബൈക്ക് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫാർമസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പട്ടാമ്പിയിൽ ടാങ്കറിൽ ബൈക്ക് ഇടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫാർമസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Recent News

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
19
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
56
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
67
വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025