കുറ്റിപ്പുറം: ത്രിമൂർത്തി സ്നാനഘട്ടിൻ്റെ വിശ്വാസവും കേളപ്പജിയുടെ ശാന്തികുടീരഭൂമിയും സംരക്ഷിച്ചു കൊണ്ട് തവനൂർ തിരുന്നാവായ പാലം യാഥാർത്ഥ്യമാക്കണമെന്ന് തവനൂർ പൈതൃക സംരക്ഷണ സമിതി ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു. ശാന്തി കുടീരഭൂമിയിൽ നേരത്തെ സർവ്വോദയ സംഘം വിഭാവനം ചെയ്ത പദ്ധതി
കൾ നടപ്പാക്കണമെന്നും കേളപ്പജിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.നിലവിലെ
അലൈൻമെൻ്റിനെതിരെ
മെട്രോമാൻ ഇ.ശ്രീധരൻ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി നിർദ്ദേശിച്ച
പ്രകാരം പാലം നിർമ്മിക്കാ
ൻ ഒരു തടസ്സവും ഇല്ലെന്നിരിക്കെ കേസുഫയൽ ചെയ്തതിനാൽ തവനൂർ തിരുന്നാവായ പാലം ഇനി വരില്ലെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാലം വേണമെന്നു തന്നെയാണ് ആവശ്യം. അത് പൈതൃക ഭൂമികൾ സംരക്ഷിച്ചു കൊണ്ടാവണ
മെന്നാണ് പറഞ്ഞിട്ടുള്ളത്. പൈതൃകങ്ങളും വിശ്വാസങ്ങളും തകർത്തു കൊണ്ടല്ല ഒരു വികസനവും യാഥാർത്ഥ്യമാക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.തവനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ബഹുജന കൂട്ടായ്മയിൽ പത്മവിഭൂഷൺമെട്രോമാൻ ഇ.ശ്രീധരൻ അദ്ധ്യക്ഷത
വഹിച്ചു.അഡ്വ:ശങ്കു.ടി.ദാസ് വിഷയം അവതരിപ്പിച്ചു. താനൂർ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണാ മുഖ്യ പ്രഭാഷണം നടത്തി.ഗാന്ധി നാരായണൻ,രാമൻഭട്ടതിരിപ്പാട്,തിരൂർ
ദിനേശ്,ഡോ.കൃഷ്ണൻ,തൃപ്രങ്ങോട് പരമേശ്വരമാ
രാർ, പ്രദീപ് തവനൂർ,വിജയരാഘവൻ,ദാമോദർ
എടപ്പാൾ, വിശ്വനാഥൻ കൻമനം, കൃഷ്ണാനന്ദ്
പ്രസംഗിച്ചു. തവനൂരിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തവനൂർ പൈതൃക സംരക്ഷണ കർമ്മസമിതിയും രൂപീകരിച്ചു. സ്വാമിനി അതുല്യാമൃതപ്രാണാ,ശബരിമല മുൻ മേൽശാന്തി ബ്രഹ്മ:എ.കെ.സുധീർ നമ്പൂതിരി ,ഡോ: ചാത്തനാത്ത് അച്യുതനുണ്ണി, ഗാന്ധി നാരായണൻ തുടങ്ങിയവർ രക്ഷാധികാരികൾ, അഡ്വ: ശങ്കു.ടി.ദാസ് (പ്രസിഡൻ്റ്),തിരൂർദിനേശ്, മുരളി പടനാ
ട്ടിൽ (വൈ. പ്ര), പ്രദീപ് തവ
നൂർ(ജന: സെക്ര), കൃഷ്ണാനന്ദ്,മോഹനകൃഷ്ണൻ തവനൂർ (ജോ: സെ), ഇ.ശശിധരൻകുറ്റിപ്പുറം (ട്രഷറർ) എന്നിവരെ ഭാര
വാഹികളായി തെരഞ്ഞെടുത്തു.