ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ആനീദേ ഞായർ ആചരിച്ചു.ഞായറാഴ്ച രാവിലെ കുർബ്ബാനക്ക് ശേഷം പള്ളിക്കകത്ത് പ്രത്യേക തയ്യാറാക്കിയ പ്രതീകാത്മക കബറിൽ വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ പ്രത്യേക പ്രാർത്ഥന നടത്തി.
വലിയനോമ്പിനോടുനുബന്ധിച്ചുള്ള പെത്രേത്രോ ഞായറാഴ്ച മുമ്പുള്ള ഞായറാഴ്ചയാണ് സഭ സകല മരിച്ചുപോയവരുടേയും ഓർമ്മ ദിനമായി ആനിദേ ഞായർ ആചരിക്കുന്നത്.വിശ്വാസികൾക്ക് മാതൃ ദേവാലയത്തിൻ്റെ സെമിത്തേരിയിൽ പോയി മാതാപിതാക്കളുടേയും,സഹോദരങ്ങളുടെയും കല്ലറയിൽ പോയി പ്രാർത്ഥന നടത്തി നൂറുകണക്കിന് വിശ്വാസികൾ ആനിദേ ആചരണത്തിൽ പങ്കെടുത്തു നേർച്ച വിതരണവും ഉണ്ടായി.വികാരി ഫാ ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.