ചങ്ങരംകുളം:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടിഎ)എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ഉപജില്ലയിലെ വിവിധ സെൻ്ററുകളിൽ എല്‍എസ്എസ്,യുഎസ്എസ് മോഡൽ പരീക്ഷകൾ നടത്തി.മോഡൽ പരീക്ഷയുടെ ഉപജില്ലാതല ഉദ്ഘാടനം ചിയാനൂർ ജിഎല്‍പി സ്കൂളിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ നിർവ്വഹിച്ചു.കെഎസ്ടിഎ ഉപജില്ലാ പ്രസിഡണ്ട് കെ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ടിഎ മലപ്പുറം ജില്ലാ എക്സിക്യൂട്ടിവ് അംഗം സിഹരിദാസൻ വിശദീകരണം നടത്തി. . കെ എസ് ടി എ എടപ്പാൾ സബ്ജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതവും അക്കാദമിക് കൺവീനർ ജിജി വർഗ്ഗീസ് നന്ദിയും പറഞ്ഞു. ശ്രീകാന്ത് കെ എസ് ,സജി സി ,അജയ് ആർ കെ., പ്രിയ പിസി , ഹംസ സി എന്നിവർ വിവിധ സെൻ്ററുകളിൽ പരീക്ഷക്ക് നേതൃത്വം നൽകി. ജി എൽ പി എസ് ചിയാന്നൂർ,എം ടി.എസ് യു പി എസ് നന്നംമുക്ക്, വി.പി. യു.പി എസ് കാലടി, എയുപിഎസ്, വെറൂർ,ജി എൽ പി എസ് തൃക്കണാപുരം,എ യു പി എസ് പെരുറമ്പ്, സി.പി എൻ യു പി എസ് വട്ടംകുളം , ജി എൽപിഎസ് മൂക്കുതല എന്നിവയായിരുന്നു പരീക്ഷാ സെൻ്ററുകൾ