തൃത്താല സെൻ്ററിൽ പി ഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് മുന്നിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസുകാരന്‍ മരിച്ചു.ആറ് പേര്‍ക്ക് പരിക്കേറ്റു.ഒരു വയസ് പ്രായമുള്ള ഐസിൻ ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ ഏഴ് മണിയോടെ ആയിരുന്നു അപകടം.കോഴിക്കോട് എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച മാരുതി ബലേനോ കാർ ആണ് അപകടത്തിൽപെട്ടത്. പട്ടാമ്പിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് നിഗമനം.പട്ടാമ്പി സ്വദേശി ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മൂന്ന് കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ മൂന്ന് പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയും പ്രവേശിപ്പിച്ചു.