ആലപ്പുഴ മാമ്പുഴക്കരയിൽ 62 വയസ്സുകാരിയ കെട്ടിയിട്ട് വീട്ടിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ നാലംഗ സംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം 3.5 പവൻ സ്വർണം, 36,000 രൂപ, ഓട്ടുവിളക്ക്, പാത്രങ്ങൾ, എടിഎം കാർഡ് എന്നിവ കവർന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മയുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന പരാതിയും കവർച്ചയ്ക്ക് പിന്നാലെ ഉയർന്നിട്ടുണ്ട്. ആദ്യത്തെ അടിയിൽ തന്നെ ബോധം നഷ്ടപ്പെട്ടതിനാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ മാധ്യമത്തോട് പ്രതികരിച്ചു.രാവിലെ ബോധം വന്ന ശേഷം കൃഷ്ണമ്മ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. മോഷണത്തിന് ശേഷം കൃഷ്ണമ്മയുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന യുവതിയെ കാണാതായി. ഒരു ആഴ്ച മുമ്പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി കൃഷ്ണമ്മയുടെ വീട്ടിലെത്തിയത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. യുവതിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.