ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.കന്യാകുമാരിയിൽ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. നാൽപ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള -തമിഴ്നാട് എക്കോ പോയിന്റിൽ വച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു.