പെരുമ്പിലാവിൽ ബാറിൽ യുവാവിനെ ആക്രമിച്ച് തലയോട്ടി തകർത്ത സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് ഏത്തന്നൂർ സ്വദേശി 31 വയസ്സുള്ള ഷിജുകുമാർ,തിരുവനന്തപുരം കിളിമാനൂർ സ്വദേശി 34 വയസ്സുള്ള സുജിത്ത്,പാലക്കാട് ചേരമംഗലം സ്വദേശി 43 വയസ്സുള്ള ജയൻ എന്നിവരെയാണ് കുന്നംകുളം സിഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പെരുമ്പിലാവ് കെ ആർ ബാറിൽ നിരവധി കേസുകളിൽ പ്രതിയായ
പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശിയായ ഷക്കീറിന് മർദ്ദനമേറ്റത്.ഗുരുതരമായി പരിക്കേറ്റ ഷക്കീർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കേസിൽ 7 പ്രതികളാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു