സംസ്ഥാന തലത്തില്‍ തന്നെ റാഗിംഗ് വിരുദ്ധ സെല്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി ആര്‍. ബിന്ദു. റാഗിംഗ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ദര്‍ഭാഗ്യകരം. കഴിഞ്ഞ ദിവസത്തെ സംഭവത്തിലും ആന്റി റാഗിംഗ് സെല്‍ നടപടിയെടുത്തു. സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ഒരു ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന് നിരന്തരം നിർദ്ദേശം നൽകാറുണ്ട്. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിംഗ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്.റാഗിങ് എന്ന കുറ്റകൃത്യത്തെകുറിച്ചും വിദ്യാർത്ഥികൾ അതിനെ നേരിടേണ്ടി കൃത്യമായ രീതികളെക്കുറിച്ചും മാധ്യമങ്ങൾ കൂടുതൽ ബോധവത്കരണം നടത്തുന്നത് ഗുണകരമാണ്.ഏതെങ്കിലും തരത്തിൽ ഒരു ദുരനുഭവം വിദ്യാർത്ഥിക്ക് ക്യാമ്പസിൽ ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ,അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാനോ വിദ്യാർത്ഥികൾ ധൈര്യമായിതയ്യാറാകണം. അത് തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്ക് തടയിടാൻ സഹായിക്കും. ഇതിനായി വലിയ ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്.സംസ്ഥാനത്ത് റാഗിങ് കേസുകൾ ഈ ഇടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏറെ ദൗർഭാഗ്യകരമാണ് അപലപനീയമാണ് . അതികർശനമായ നടപടികൾ റാഗിങ്ങിനെതിരെ ഉണ്ടാകും. സാമൂഹ്യമായ പല വിപചയങ്ങളും റാഗ്ഗിങ്ങിനു വഴിവെക്കുന്നുണ്ട്. വൈകാരിക സുരക്ഷയില്ലാത്ത കുടുംബാന്തരീക്ഷങ്ങളും പലപ്പോഴും വീടുകളിൽ മനസ്സ് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്.റാഗിങ്ങിനെ പ്രതിരോധിക്കാൻ ഇപ്പോൾ നിലവിലുള്ളത് നമുക്കുള്ളത് കോളേജ് തലത്തിലും, സർവ്വകലാശാലാ തലത്തിലും,യൂ. ജി.സി തലത്തിലും ത്രീ ടൈയർ സംവിധാനമാണ്.നമ്മുടെ സംസ്ഥാനത്ത് ഈയിടെ വീണ്ടും റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ റാഗിങ്ങിനെ പ്രതിരോധിക്കാൻ ഒരു ആന്റി റാഗിംഗ് സംവിധാനം ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി ഡോ:ആർ. ബിന്ദു അറിയിച്ചു. ഏറ്റവും പെട്ടെന്ന് അതിനെ നടപടി സ്വീകരിക്കും കൂടാതെ എല്ലാ ക്യാമ്പസുകളിലും ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കീഴിലുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രിൻസിപ്പൽമാരുടെ ഒരു യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.