കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ച് വയസുളള മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. സ്‌കൂളിലിൽ നടത്തിയ കൗൺസിലിംഗിനിടയിലായിരുന്നു കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. രണ്ട് മാസത്തോളമായി അച്ഛനിൽ നിന്ന് പീഡനം നേരിടേണ്ടി വന്നിരുന്നവെന്നാണ് കുട്ടി പറഞ്ഞത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പ്രതി പീഡിപ്പിച്ചിരുന്നത്. കൗൺസിലിംഗ് നടത്തിയ അധികൃതരാണ് കുളത്തൂപ്പുഴ പൊലീസിനെ വിവരം അറിയിച്ചത്.ഇയാൾക്കെതിരെ പോക്സോ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.