എടപ്പാള്‍:ശുകപുരം ദിലീപിൻ്റെ ശിക്ഷണത്തിൽ അരങ്ങേറ്റം കുറിച്ച ‘കുട്ടികൾ അവതരിപ്പിച്ച “ഒരു കൊച്ചു വലിയ മേളമാണ് ” ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.അരുൺ ഹേമചന്ദ്രൻ എന്ന മേളാസ്വാദകനാണ് കുട്ടികളുടെ മേളം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 8 വയസുകാരൻ മുതൽ അമരക്കാരായി 40 ഓളം കുട്ടികൾ ഇടന്തലയിൽ അണിനിരന്ന് 85 ൽ പരം കലാകാരൻമാർ പങ്കെടുത്ത 2025ഫിബ്രവരി 8 ന് അലനെല്ലൂർ അയ്യപ്പക്ഷേത്രത്തിലെ പൂരത്തിന് കൊട്ടി കയറിയ പാണ്ടിമേളം ഇതുവരെ മുപ്പത്തിരണ്ടു ലക്ഷം പേരാണ് സോഷ്യൽ മീഡിയയിൽ കണ്ടത് .ഏഴായിരത്തി മുന്നൂറ് പേർ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു,ചിട്ടയായ ചെണ്ട പരിശീലന കളരിയിൽ നിന്നും ശുകപുരം ദിലീപ് വാർത്തെടുത്ത യുവപ്രതിഭകൾ നൽകിയ ഗുരുദക്ഷിണ ലക്ഷകണക്കിന് മേളാ സ്വാദകർക്ക് നല്ലൊരു വാദ്യ വിരുന്നൊരുക്കി.2017ൽ കല്ലൂർ രാമൻകുട്ടി മാരാർ പഠനാരംഭം കുറിച്ച നാദബ്രഹ്മം കലാക്ഷേത്രത്തിൽ നാലാമത് ബാച്ച് കുട്ടികൾ അരങ്ങേറ്റത്തോടുത്തു കൊണ്ടിരിക്കുകയാണ്. ഡിസംബർ മാസത്തിൽ ശുകപുരം കുളങ്കര ക്ഷേത്രത്തിൽ നടന്ന
പാണ്ടിമേളത്തിൻ്റെ അരങ്ങേറ്റത്തിന് തിരുവമ്പാടി മേള പ്രമാണിചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ പങ്കെടുത്തിരുന്നു.







