• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

മാജിക് മഷ്റൂം ലഹരിയായി കണക്കാക്കി കേസെടുക്കാന്‍ ഉറച്ച് എക്‌സൈസ്; ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നല്‍കും

ckmnews by ckmnews
February 12, 2025
in UPDATES
A A
മാജിക് മഷ്റൂം ലഹരിയായി കണക്കാക്കി കേസെടുക്കാന്‍ ഉറച്ച് എക്‌സൈസ്; ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നല്‍കും
0
SHARES
241
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: മാജിക് മഷ്റൂം ലഹരിപദാര്‍ഥമായി കണക്കാക്കി കേസെടുക്കാൻ തീരുമാനിച്ച് എക്‌സൈസ്. മാജിക് കൂണിനെ മയക്കുമരുന്നായോ മയക്കുമരുന്ന് കലര്‍ത്താന്‍ കഴിയുന്ന മിശ്രിതമായോ കണക്കാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിവിധിക്കെതിരെ എക്‌സൈസ് അപ്പീൽ നൽകും. മാജിക് മഷ്റൂമിൽ സൈലോസൈബിന്‍ എന്ന ലഹരിവസ്തുവാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ കണക്കാക്കാത്ത സാഹചര്യത്തിൽ അതു നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപെടുത്താൻ കഴിയില്ലെന്നും അതൊരു ഫംഗസ് (കൂൺ) മാത്രമാണെന്ന് ആയിരുന്നു കോടതി പരാമര്‍ശം. സൈലോസൈബിന്‍ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് എക്‌സൈസിന് നിലവിൽ ലഭിച്ചിട്ടുള്ളത്.നിലവിൽ മാജിക് മഷ്റൂമുമായി പ്രതിയെ പിടികൂടുമ്പോൾ ലഹരി സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിന്റെ ഗൗരവം ലാബ് റിപ്പോര്‍ട്ട് ലഭിക്കുമ്പോൾ നിര്‍ണയിക്കാമെന്ന നിലപാടിലാണ് എക്‌സൈസ്. ലഹരിപദാര്‍ഥങ്ങള്‍ മറ്റെന്തെങ്കിലുമായി ചേര്‍ത്താല്‍ മൊത്തം മിശ്രിതത്തിലെ ലഹരി കണക്കാക്കി കേസെടുക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. സ്വഭാവിക ഫംഗസ് വിഭാഗത്തില്‍പെട്ടതാണെങ്കിലും സൈലോസൈബിന്‍ സാന്നിധ്യമുണ്ടെങ്കില്‍ ലഹരിവസ്തുവായി കണക്കാക്കാം.മാജിക് മഷ്റൂം പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തുന്നത്. ഇത് ജാമ്യം നിഷേധിക്കപ്പെടുന്ന ഗുരുതരകുറ്റമായി മാറുന്നത് വാണിജ്യ അളവില്‍ മയക്കുമരുന്ന് പിടികൂടുമ്പോഴാണ്. എന്നാൽ വാണിജ്യ അളവ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ന്യൂനതയാണ് കോടതി ചൂണ്ടിക്കാട്ടിയത്. മാജിക് മഷ്റൂമുമായി ഒരു പ്രതിയെ പിടികൂടുമ്പോൾ കൂണില്‍ അടങ്ങിയിട്ടുള്ള ലഹരിയുടെ അളവ് പിടികൂടുന്ന സമയത്തുതന്നെ നിശ്ചയിച്ച് കേസെടുക്കുക എന്നത് നിലവിൽ പ്രായോഗികമല്ല. ലാബില്‍ പരിശോധിച്ച ശേഷം മാത്രമേ ലഹരിയുടെ അളവ് കൃത്യമായി നിശ്ചയിക്കാനാകൂ. മാജിക് മഷ്റൂം ലഹരിയല്ലെന്ന നിര്‍വചനമല്ല മറിച്ച് ലഹരിയുടെ അളവ് കൃത്യമായി അറിയാൻ കഴിയാത്തതിലുള്ള പരമാർശമാണ് കോടതി നടത്തിയിട്ടുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ അളവില്‍ മാജിക് മഷ്റൂം കണ്ടെത്തുന്ന കേസുകളിലെ പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കാനിടയുണ്ട്.

Related Posts

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ
UPDATES

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

July 25, 2025
സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

July 25, 2025
കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…
UPDATES

കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

July 25, 2025
വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

July 25, 2025
പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു
Latest News

പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു

July 25, 2025
ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍ ‘പിടിയിലായത് കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന്
UPDATES

ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍ ‘പിടിയിലായത് കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന്

July 25, 2025
Next Post
ബെല്ലിങ്ഹാമിന്റെ ത്രില്ലിങ് ഗോള്‍; ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

ബെല്ലിങ്ഹാമിന്റെ ത്രില്ലിങ് ഗോള്‍; ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

Recent News

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

July 25, 2025
സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

സംസ്ഥാന പാതയിലേക്ക് മരക്കൊമ്പ് ഇടിഞ്ഞ് വീണ് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

July 25, 2025
കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

കുന്നംകുളം ചൂണ്ടലില്‍ വിനായക ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു’വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി 5 പേര്‍ക്ക്…

July 25, 2025
സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

July 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025