• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ സ്വർണപാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

ckmnews by ckmnews
February 10, 2025
in Crime
A A
ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ സ്വർണപാദസരം മോഷ്ടിച്ച പ്രതി പിടിയിൽ
0
SHARES
430
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ സ്വർണപാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി 25-ന് നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ സ്വർണപാദസരമാണ് ശ്രീജിത്ത് മോഷ്ടിച്ചത്. തിരുവനന്തപുരം റെയിൽവേ പോലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചുവേളി സ്റ്റേഷനിൽ വച്ചാണ് പ്രതി യുവതിയുടെ സ്വർണപാദസരം കട്ട് ചെയ്ത് എടുത്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി നിർത്തിയിട്ട സമയത്തായിരുന്നു മോഷണം. ബർത്തിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ വലത് കാലിലെ പാദസരമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇടതുകാലിലെ പാദസരവും കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി ഉണരുകയും ശ്രീജിത്ത് കട്ട് ചെയ്ത് എടുത്ത പാദസരവുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. ഇലക്ട്രീഷ്യനായ പ്രതി കട്ടിംഗ് പ്ലെയർ ഉപയോഗിച്ചാണ് യുവതിയുടെ പാദസരം കട്ട് ചെയ്തത്. യുവതി റെയിൽവേ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനെ അങ്ങാടിപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പട്ടം സ്വദേശിനിയെ വിവാഹം കഴിച്ച ശ്രീജിത്ത് ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Posts

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌
Crime

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
25
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
237
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി
Crime

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
136
വനിതാ യൂട്യൂബറുടെ വീട്ടിലെ കവർച്ച: നാലുപേർ അറസ്റ്റിൽ, 98 പവൻ ആഭരണങ്ങൾ കണ്ടെടുത്തു
Crime

വനിതാ യൂട്യൂബറുടെ വീട്ടിലെ കവർച്ച: നാലുപേർ അറസ്റ്റിൽ, 98 പവൻ ആഭരണങ്ങൾ കണ്ടെടുത്തു

September 30, 2026
118
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
654
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
150
Next Post
കിഫ്ബി വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍; ടോളിന്റെ പേരില്‍ ആശങ്ക പരത്തേണ്ടെന്ന് ധനമന്ത്രി; നിയമസഭയില്‍ കിഫ്ബി പോര്

കിഫ്ബി വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍; ടോളിന്റെ പേരില്‍ ആശങ്ക പരത്തേണ്ടെന്ന് ധനമന്ത്രി; നിയമസഭയില്‍ കിഫ്ബി പോര്

Recent News

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
41
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
25
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
10
എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

September 30, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025