ചങ്ങരംകുളം : ഭാര്യയെ നിരന്തരം മർദിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നേരിടുന്ന ആലംകോട് പഞ്ചായത്ത് 15 ആം വാർഡ് മെമ്പർ മുഹമ്മദ് ഷെരീഫ് രാജി വെക്കണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗാർഹിക പീഡന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി ചോദിച്ചു വാങ്ങാനുള്ള രാഷ്ട്രീയ മര്യാദ സി പി എം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം ആലംകോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് പവിട്ടപ്പുറം സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു . സൈനുദീൻ കോക്കൂർ, അലി കക്കിടിപ്പുറം,മുഹമ്മദലി ആലംകോട്, വി പി അബ്ദുൽ ഖാദർ, ഇ വി മജീദ്, ഹമീദ് കാളാച്ചാൽ, എന്നിവർ സംസാരിച്ചു








