തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.’സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. പൂരം എന്താണെന്ന് ആദ്യം മനസ്സിലാക്കണം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം കൃത്യമായി നടക്കണം. എങ്കില്‍ മാത്രമെ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂവെന്ന് പറയാന്‍ കഴിയൂ. ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടു’, ദേവസ്വം സെക്രട്ടറി പറഞ്ഞു.ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും എന്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്ന് അറിയേണ്ടതുണ്ടെന്നും ഗിരീഷ് കുമാര്‍ വ്യക്തമാക്കി.