ചങ്ങരംകുളം:ഭാര്യയെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പതിനഞ്ചാം വാര്‍ഡ് മെമ്പറുമായ മുഹമ്മദ് ഷെരീഫ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ആലംകോട് പഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.ആലംകോട് മണ്ഡലം യുഡിഎഫ് കമ്മിയുടെ നേതൃത്വത്തില്‍ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ തടഞ്ഞു.യുഡിഎഫ് ചെയര്‍മാന്‍ പിപി യൂസഫലി ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് അടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ എകെ അന്‍വര്‍ അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി.കേരളത്തില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസ് കൃത്യമായി ഇടപെടാത്തതിന്റെ പേരില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുംവര്‍ഷങ്ങളായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന വീട്ടമ്മയുടെ പരാതി യില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും സിദ്ധിക്ക് പന്താവൂര്‍ ആവശ്യപ്പെട്ടു.ആരോപണ വിധേയനായ മെമ്പറെ സിപിഎം സംരക്ഷികയാണെന്നും ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത സാഹചര്യത്തില്‍ മെമ്പറെ അറസ്റ്റ് ചെയ്യണമെന്നും നടപടി ആയില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യുഡിഎഫ് തുടര്‍ദിവസങ്ങളില്‍നേതൃതൃത്വം നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു