മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി എം വി ഡി. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാൻ എല്ലാ വാഹന ഉടമകളും ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്തണമെന്നും എം വി ഡി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പരിവാഹനിൽ മൊബൈൽ നമ്പർ നൽകിയില്ലാത്തവർ എത്രയും വേഗം സ്വന്തമായോ ഇ സേവാ / അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പർ ഉൾപ്പെടുത്തണം. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത വാഹന ഉടമകൾക്കായി ആർ ടി ഒ / സബ് ആർ ടി ഒ കളിൽ ഒരുക്കിയിട്ടുള്ള സ്പെഷ്യൽ കൗണ്ടർ മുഖേന ഫെബ്രുവരി 1 മുതൽ 28 വരെ മൊബൈൽ നമ്പർ പരിവഹാനിൽ ഉൾപെടുത്താനുള്ള സൗകര്യം ഉണ്ട്. ഈ സേവനം പരമാവധി പ്രയോഗനപെടുത്തണം എന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.