വിസാ നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. പൊതുമാപ്പ് കാലയളവിന് ശേഷം നടത്തിയ പരിശോധനയില്‍ 6000 ഓളം ആളുകളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്തുന്നതടക്കമുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് താമസകുടിയേറ്റ വകുപ്പ് വ്യക്തമാക്കി. വിസാനിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ നടപടികളാണ് രാജ്യമെങ്ങും പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 6000 നിയമലംഘകരെയാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് താമസകുടിയേറ്റ വകുപ്പ് അറിയിച്ചു. ടുവേഡ്‌സ് എ സേഫര്‍ സൊസൈറ്റി എന്ന പേരില്‍ 270 പരിശോധനകാമ്പെയിനുകളാണ് ഇക്കാലയളവിനിടെ അധികൃതര്‍ നടത്തിയത്. പിടികൂടിയവരില്‍ 93 ശതമാനം ആളുകളെയും നാടുകടത്തുമെന്നും ഇവര്‍ക്കെതിരെയുളള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്കമാക്കി.
വരും ദിവസങ്ങളിലും പരിശോധനാ കാമ്പെയ്നുകള്‍ തുടരുമെന്ന ഇത്തരം ലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നതായി.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. ഇത്തരക്കാര്‍ക്ക് സഹായമെത്തിക്കുന്നവരെയും ഇത്തരക്കാര്‍ക്ക് ജോലി നല്‍കുന്നവരെയും പിടികൂടി പിഴയീടാക്കുമെന്നും തടവ്ശിക്ഷയുള്‍പ്പെടെ നല്‍കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിയമലംഘകരെ ജോലിക്ക് നിയമിച്ചാല്‍ 50000 ദിര്‍ഹം വരെയാണ് പിഴയീടാക്കുക. നാലു മാസം നീണ്ടുനിന്ന പൊതുമാപ്പ് ഡിസംബര്‍ 31നാണ് അവസാനിച്ചത്. പൊതുമാപ്പ് കാലയളവിന് ശേഷം പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.