കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി സോണ്‍ കലോല്‍സവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റിവിട്ടതില്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി . തൃശൂര്‍ ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ കെ.ഒ.പ്രദീപിനെ സസ്പെന്‍ഡ് ചെയ്തു. ഹോളി ഗ്രേസ് കോളജിൽ കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന്റെ നാലാം ദിവസമായ തിങ്കൾ അർധരാത്രി നടന്ന എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിൽ പെൺകുട്ടികളടക്കം ഇരുപതോളം പേർക്കു പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകരായ ആശിഷ് കൃഷ്ണ (21), അഗ്നിവേശ് (20) എന്നിവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലൻസ് 15 കിലോമീറ്റർ പിന്തുടർന്നെത്തി എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. സംഘർഷത്തിന്റെ പേരിൽ 15 കെഎസ്‍യു പ്രവർത്തകർക്കെതിരെയും ആംബുലൻസ് ആക്രമിച്ചതിനു 4 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.