• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചായയുടെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

ckmnews by ckmnews
February 1, 2025
in UPDATES
A A
ചായയുടെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
0
SHARES
329
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തിവന്നിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് സുധീറിനെ (44) കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്യാകുമാരി മാർത്താണ്ഡം സ്വദേശി വർഗീസിനെ(44)യാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് വിധിച്ചു. 2017 ഡിസംബർ 21-നായിരുന്നു സംഭവം. റബ്ബർ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. സുധീറിന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു. ചായ കഴിച്ച വകയിൽ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. വൈകീട്ട് കടയുടെ മുന്നിൽവെച്ച് സുധീർ പ്രതിയോട് കാശ് ചോദിച്ചെങ്കിലും കേൾക്കാത്ത ഭാവത്തിൽ പോയി. തുടർന്ന് പ്രതിയുടെ വീട്ടിൽച്ചെന്ന് പണം ചോദിച്ചപ്പോൾ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജൻ സംഭവം കണ്ടിരുന്നെങ്കിലും അയാൾ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ‘വർഗീസ് എന്നെ കുത്തി’ എന്നു നിലവിളിച്ചുകൊണ്ട് ഓടിയതു കണ്ട അയൽവാസിയായ സ്ത്രീയുടെ മൊഴി നിർണായക തെളിവായി. സംഭവമറിഞ്ഞ് ഓടിയെത്തിയ സുധീറിന്റെ സഹോദരിയോടും അടുത്ത കടയിലെ ആളോടും ആംബുലൻസിൽ കൂടെ പോയയാളോടും ‘വർഗീസ് എന്നെ കുത്തി’യെന്നു പറഞ്ഞതും നിർണായകമായ മരണമൊഴിയാണെന്നു കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ വി.സതീഷ്‌കുമാർ രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. എ.എസ്.ഐ. ദീപ്തി പ്രോസിക്യൂഷൻ സഹായിയായി.

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
10
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
UPDATES

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
42
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
572
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
311
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
74
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
284
Next Post
യുഎസില്‍ വീണ്ടും വിമാനാപകടം;ചെറുവിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍; വിമാനത്തില്‍ 6 പേരെന്ന് നിഗമനം

യുഎസില്‍ വീണ്ടും വിമാനാപകടം;ചെറുവിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍; വിമാനത്തില്‍ 6 പേരെന്ന് നിഗമനം

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
10
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
42
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
572
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
311
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025