ഇടുക്കി: 2.25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ കണ്ണിയായ എറണാകുളം ആലുവ സ്വദേശി ടി.എം ബിനോയ് (44) ആണ് അറസ്റ്റിലായത്. കുമളി ചക്കുപള്ളം സ്വദേശിയാണ് തട്ടിപ്പിനിരയായത്.മികച്ച ലാഭമുണ്ടാക്കാമെന്ന വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു